കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാസമ്മേളന പ്രതിനിധി സമ്മേളനവും ധനസഹായ വിതരണവും കണ്ണൂർ നായനാർ അക്കാദമിയിൽ  നടന്നു. സഹായധന വിതരണം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കോട്ടയിൽ ബാബു മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ക്ഷേമപദ്ധതി സഹായധന വിതരണം സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജനും ജില്ലാ ക്ഷേമപദ്ധതി മരണാനന്തര സഹായധന വിതരണം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും നിർവഹിച്ചു. സി കെ രാജൻ, കെ യു വിജയകുമാർ, രാജൻ തീയറേത്ത്, പി മുനിറുദീൻ, എം ആർ നൗഷാദ്, കെ എം ഹാരിസ്, പി ബാസിത്, ജോർജ് തോണിക്കൽ, പി വി അബ്ദുല്ല, സി സി വർഗീസ്, എ സുധാകരൻ, കെ പി അയൂബ്  എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളായ മരണപ്പെട്ട 10 പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ഒരു കോടി രൂപയുടെ സഹായമാണ് വിതരണം ചെയ്തത്.