കേരളത്തിൽ ശക്തിയുടെയും സമ്പത്തിന്റെയും പര്യായമായിരുന്നു ഏക്കാലവും ആന. 2000 വർഷം മുൻപ് ഇന്നത്തെ കേരളം ചേരരാജ്യം എന്ന പേരിൽ ഭരിച്ചിരുന്ന തമിഴകത്തിലെ രാജാക്കന്മാർക്ക് ശക്തമായ ആനപ്പട ഉണ്ടായിരുന്നു. ഇതിന്റെ പിൻബലത്തിൽ വടക്കേ ഇന്ത്യയിലെ രാജാക്കന്മാരെയടക്കം അവർ അതിജിയിച്ചിരുന്നു. കേരള രാജാവായിരുന്ന ചേരൻ ചെങ്കുട്ടവൻ തന്നെ എതിർത്ത എല്ലാ രാജക്കന്മാരെയം തോല്പിച്ച് ഹിമാലയ അടിവാരത്ത് ചെന്ന് കണ്ണകിക്ക് വേണ്ടി സ്മരക ശില വെട്ടിയെടുത്ത് ചേരതലസ്ഥാനമായിരുന്ന പെരിയാർ തീരത്തുള്ള വഞ്ചി നഗത്തിൽ സ്ഥാപിച്ചത് പ്രസിദ്ധമാണ്. ഇതേ വഞ്ചി എന്ന നാമധേയം പേറുന്ന സ്ഥലമാണ് പെരിയാർ തീരത്ത് പെരുമ്പാവൂരിലുള്ള പ്രമുഖ തടിവ്യവസായ കേന്ദ്രമായ വഞ്ചി നാട് കവല. പുരാതന കാലം മുതൽ കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിലേക്ക് ആന കൊമ്പും മറ്റും കയറ്റി അയച്ചിരുന്നു.
ഇന്ത്യയെ കീഴടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ അവരുടെ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നും കപ്പലിൽ മുല്യമേറിയ തടികൾ കയറ്റികൊണ്ടു പോയിരുന്നു. കൂടാതെ അവർക്ക് ഇന്ത്യലുടെയുള്ള ചരക്ക് ഗതാഗതം സുഗമമാക്കന്നതിനും രാജ്യത്തെ വിവിധ പ്രദേശങ്ങളെ നിയന്ത്രിക്കുന്നതിനും വേണ്ടി റയിവേക്ക് വേണ്ടി പാളം നിർമ്മിക്കുവാനും വ്യാപകമായി തടി ഉപയോഗിച്ചിരുന്നു. ഇതിനുവേണ്ടി പ്രധാനമായും ആനകളെ അവർ ഉപയോഗിച്ചു. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും വനങ്ങളിലെ തടി വിഭവങ്ങൾ നാട്ടിലെത്തിക്കുന്നതിന് ആനകളെ ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷുകാരാണ് ഇന്ത്യയിൽ വ്യാപകമായി ഭാരം കൂടിയ വനത്തടികൾ നാടുകടുത്തുവാൻ വേണ്ടി വ്യാപകമായി ആനകളെ ഉപയോഗിച്ചത്. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളും ഇതേ ആവശ്യങ്ങൾക്ക് ആനയെ ഉപയോഗിച്ചിരുന്നു. ആരാധാനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾക്ക് എഴുനെള്ളിക്കുവാനാണ് ആനകളെ അന്നും ഇന്നും വ്യാപകമായി ഉപയോഗിക്കുന്നത്. ഇന്ന് തടി വ്യവസായ മേഖലയിൽ ആനകൾക്ക് പകരം ക്രൈൻ ആണ് കൂടുതലും ഉപയോഗിച്ചുവരുന്നത്.