11521.814 ചതുരശ്രകിലോമീറ്റർ
സംസ്ഥാനത്തിന്റെ ആകെ വിസ്തീർണ്ണത്തിലെ വനവിസ്തൃതി: ശതമാനത്തിൽ29.101%
നിയമാനുസൃത വിസ്തൃതി
റിസർവ് വനം : | 9195.735 ചതുരശ്ര കിലോമീറ്റർ |
പ്രപ്പോസ്ഡ് റിസർവ്വ് | 291.575 ചതുരശ്ര കിലോമീറ്റർ |
നിക്ഷിപ്തവനങ്ങളും, പരിസ്ഥിതിദുർബലപ്രദേശങ്ങളും: | 1905.476 ചതുരശ്ര കിലോമീറ്റർ |
കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങളുടെ വിസ്തൃതി
ദേശീയോദ്യാനങ്ങൾ | 5 | 356.1550ചതുരശ്ര കിലോമീറ്റർ |
വന്യജീവി സങ്കേതങ്ങൾ, | 17 | 2855.5822ചതുരശ്ര കിലോമീറ്റർ |
കമ്മ്യൂണിറ്റി റിസർവ്വ് | 1 | 1.5ചതുരശ്ര കിലോമീറ്റർ |
വന്യജീവിസങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, മറ്റ് സംരക്ഷിതമേഖലകൾ, ബയോസ്ഫിയർ റിസർവ്വുകൾ
ദേശീയഉദ്യാനങ്ങൾ
1. ഇരവികുളം ദേശീയോദ്യാനം
2. സൈലന്റ്വാലി ദേശീയോദ്യാനം
3. ആനമുടിചോല / ഷോല ദേശീയോദ്യാനം
4. മതികെട്ടാൻചോല ദേശീയോദ്യാനം
5. പാമ്പാടുംചോല ദേശീയോദ്യാനം
വന്യജീവി സങ്കേതങ്ങൾ
1. പറമ്പിക്കുളം വന്യജീവി സങ്കേതം ( കടുവസങ്കേതം)
2. പെരിയാർ വന്യജീവി സങ്കേതം ( കടുവസങ്കേതം)
3. നെയ്യാർ വന്യജീവി സങ്കേതം
4. പീച്ചി- വാഴാനി വന്യജീവി സങ്കേതം
5. വയനാട് വന്യജീവി സങ്കേതം
6. ഇടുക്കി വന്യജീവി സങ്കേതം
7. പേപ്പാറ വന്യജീവി സങ്കേതം
8. തട്ടേക്കാട് പക്ഷിസങ്കേതം
9. ശെന്തുരുണി/ ചെന്തുരുണി വന്യജീവി സങ്കേതം
10. ചിന്നാർ വന്യജീവി സങ്കേതം
11. ചിമ്മിനി വന്യജീവി സങ്കേതം
12. ആറളം വന്യജീവി സങ്കേതം
13. മംഗളവനം പക്ഷിസങ്കേതം
14. കുറിഞ്ഞിമല വന്യജീവി സങ്കേതം
15. ചൂളന്നൂർമയിൽ സംരക്ഷണ കേന്ദ്രം
16. മലബാർ വന്യജീവി സങ്കേതം
കമ്മ്യൂണിറ്റി റിസർവ്
1. കടലുണ്ടി- വള്ളിക്കുന്ന് കമ്മ്യൂണിറ്റി റിസർവ്- 1.5ചതുരശ്രകിലോമീറ്റർ. കോഴിക്കോട്, മലപ്പുറംജില്ലകളിലായിസ്ഥിതിചെയ്യുന്നു
ബയോസ്ഫിയർ റിസർവുകൾ
നാനാജാതി ജീവികളും,പരിസ്ഥിതിയും ഒത്തുചേർന്ന അതിബൃഹത്തായ ജൈവസമൂഹത്തിൻെറ സംരക്ഷണം ഉറപ്പുവരുത്തുകയാണ് ബയോയോസ്ഫിയർ റിസർവുകളുടെ ഉദ്ദേശലക്ഷ്യം. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, അവരുടെ ശരിയായ ഉപയോഗം, ഗവേഷണം, ഗവേഷണ പ്രഭാവത്തെ സംബന്ധിച്ച മൂല്യനിർണ്ണയം, പൊതുജനബോധവത്ക്കരണവും, പരിശീലനവും, ദേശീയവും, അന്തർദേശീയവുമായ സംവിധാനങ്ങൾ തമ്മിലുളള സഹകരണം എന്നിവയാണ് ബയോയോസ്ഫിയറുകളുടെ അതിപ്രധാനമായ കർമ്മപദ്ധതികൾ. 5520 സ്ക്വയർകിലോമീറ്റർ വിസ്തീർണ്ണമുള്ള, കേരളം, തമിഴ് നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന നീലഗിരിബയോസ്ഫിയർറിസർവാണ് ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്. 2002-ലാണ് കേരളം, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളിലെ വനങ്ങളിലായി വ്യാപിച്ചിരിക്കുന്ന അഗസ്ത്യാർമല ബയോസ്ഫിയർ റിസർവ് നിലവിൽ വന്നത്.
1. നീലഗിരിബയോസ്ഫിയർറിസർവ്
വനമേഖലകൾ
- വയനാട് വന്യജീവി സങ്കേതം
- സൈലൻറ് വാലി ദേശീയോദ്യാനം/ നാഷണൽപാർക്ക്
- നിലമ്പൂർസൗത്ത് (പുതിയ അമരമ്പലം, കരിമ്പുഴ)
- മണ്ണാർക്കാട് (അട്ടപ്പാടി)
- പാലക്കാട്(ശിരുവാണി റിസർവ്വ് വനങ്ങൾ)
- നിലമ്പൂർ നോർത്ത് (ചക്കിക്കുഴി, കോഴിപാറ, പുഞ്ചകൊല്ലി
- കോഴിക്കോട് (കുറ്റ്യാടി, താമരശ്ശേരി, നിക്ഷിപ്തവനങ്ങൾ)
- വയനാട് സൗത്ത് ( കൽപ്പറ്റ)
2 അഗസ്ത്യമലബയോസ്ഫിയർറിസർവ് 1828
വനമേഖലകൾ
- നെയ്യാർ
- പേപ്പാറ
- ചെന്തുരുണി വന്യജീവി സങ്കേതം
- അച്ചൻകോവിൽ
- തെന്മല
- കോന്നി
- പുനലൂർ
- തിരുവനന്തപുരം ടെറിറ്റോറിയൽ ഡിവിഷൻ (പ്രാദേശികമായഖണ്ഡങ്ങൾ)
- അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് റെയിഞ്ച്
കടുവസങ്കേതങ്ങൾ
ഒരുകാലത്ത് രാജ്യത്തിലെ വനങ്ങളിൽ ധാരാളമായി കാണപ്പെട്ടിരുന്ന ജീവിവർഗ്ഗമായ കടുവകൾ ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്നതിനാൽ, അവയുടെപ്രത്യേക സംരക്ഷണത്തിനായാണ് കടുവസങ്കേതങ്ങൾ രൂപീകരിച്ചിരിക്കുന്നത്. കടുവകളുടെ എണ്ണത്തിൽക്രമാതീതമായ കുറവുണ്ടായതിനെ തുടർന്നാണ്ഈ ജന്തുവർഗ്ഗത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പരിരക്ഷാപദ്ധതികൾ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. കേരളത്തിലെ പെരിയാർ വന്യജീവി സങ്കേതം, പറമ്പിക്കുളം വന്യജീവി സങ്കേതം എന്നിവയെ കടുവസങ്കേതങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്.
- പെരിയാർ കടുവ സങ്കേതം 881 ചതുരശ്ര കിലോമീറ്റർ
- പറമ്പിക്കുളം കടുവ സങ്കേതം 390.89 ചതുരശ്ര കിലോമീറ്റർ