ബിസി 3000 മുതൽ അസീറിയക്കാർ, ബാബിലോണിയക്കാർ തുടങ്ങിയ വിദേശികൾ കേരളത്തിൽ പ്രകൃതി വിഭവങ്ങൾക്കായി നമ്മുടെ നാട്ടിൽ എത്തിചേർന്നു. തേക്ക് പോലുള്ള ദൃഢമായ വനത്തടികൾ, കുരുമുളക്, ഏലം, ഇഞ്ചി, വെളുത്തുള്ളി, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ, കേരളവുമായി വ്യാപാരം നടത്തിയിരുന്നു. അതിന്റെ രേഖകൾ ഇന്നും അവിടങ്ങളിലുള്ള സാഹിത്യങ്ങളിലും പുരാശേഷിപ്പുകളിലും കാണാം. സോളമന്റെ കൊട്ടാര നിർമ്മാണത്തിന് കേരളത്തിൽ നിന്നുള്ള തേക്ക് തടി ഉപയോ​ഗിച്ചരുന്നുവെന്നത് പ്രസിദ്ധമാണ്. ആരാധന കാര്യങ്ങൾക്കും കേരളത്തിലെ സു​ഗന്ധദ്രവ്യങ്ങൾ വ്യാപകമായി പടിഞ്ഞാറൻ രാജ്യങ്ങൾ എക്കാലവും ഉപയോ​ഗിച്ചിരുന്നു.

എ ഡി ആദ്യ നൂറ്റാണ്ടുകളിൽ ​അന്നത്തെ ലോക ശക്തിയായിരുന്ന റോമക്കാർക്ക് കേരളവുമായി അതി ശക്തമായ കടൽ വാണിജ്യ ബന്ധമുണ്ടായിരുന്നു. പെരിയാർ നദി അറബിക്കടലിൽ പതിക്കുന്ന സ്ഥാനമായിരുന്ന മുസരീസ് തുറമുഖമായിരുന്നു പ്രമുഖ വാണിജ്യ കേന്ദ്രം. മിനെ വരച്ച വരയിൽ നിർത്തി വ്യാപാരം ചെയ്യുവാനുള്ള മിടുക്ക് അന്ന് കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർക്ക് ഉണ്ടായിരുന്നു. റോം പങ്കാളിയായ യുദ്ധത്തിൽ അവർക്കെതിരെ യുദ്ധം ജയിച്ച പാരമ്പര്യവും ചേരരാജാക്കന്മാർക്കുണ്ട് തുടർന്ന് പേർഷ്യക്കാർ, അറബികൾ , ചീനക്കാർ,ഈജ്പ്തുകാർ തുടങ്ങിയവരുമായും കേരള രാജാക്കന്മാർ വ്യാപാരം ചെയ്തു.
ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുമായുള്ള വ്യാപരത്തിന് എന്ന വ്യജേന 15 – ാം നൂറ്റാണ്ടോടുകൂടി കേരത്തിലെത്തിയ പോർച്ചു​ഗൽ മുതൽ ബ്രിട്ടൻ വരെയുള്ള പാശ്ചാത്യ ശക്തികൾ കേരളത്തിലെ ഉൾപ്പെടെയുള്ള ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ അവരുടെ കോളനികളായി കീഴ്പ്പെടുത്തി ഭരിക്കുകയും ഇവിടെ നിന്നും ഭരിച്ച സമ്പത്ത് കടത്തി കൊണ്ടുപോകുകയും ചെയ്തു. അവർ ഇവിടെ വരുമ്പോൾ ലോക സമ്പത്ത് സൂചികയുടെ 25- 30 ശതമാനം സമ്പത്തും ഇന്ത്യയിലായിരുന്നു. അളവറ്റ ഈ സമ്പത്ത് ഇന്ത്യയിൽ നിന്നും കടത്തികൊണ്ടു പോകുക എന്ന പ്രവൃത്തിയാണ് 500 വർഷക്കാലം പശ്ചാത്യൻ രാജ്യങ്ങൾ ഇവിടെ ചെയ്തുകൊണ്ടിരുന്നത്.
1947 – ൽ ബ്രിട്ടൻ ഇന്ത്യക്ക് അവരുടെ കോളനി ഭരണത്തിൽ നിന്നും സ്വതന്ത്രം നൽകി മടങ്ങി പോകുമ്പോൾ വെറും 2 ശതമാനമായി ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ തകർന്നിരുന്നു.
സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളുമായി നിരവിധ വ്യാപര വ്യവസായ ബന്ധങ്ങൾ പുലർത്തിവരുന്നു. കേരളത്തിലെ തടിവ്യവാസായികളും തടി, പ്ലൈവുഡ്,ഫർണ്ണീച്ചർ മേഖലകളിൽ വിദേശ വ്യാപരം നടത്തിവരുന്നുണ്ട്.വിഴിഞ്ഞം ഉൾപ്പെടെയുള്ള രാജ്യത്തെ വൻകിട തുറമുഖങ്ങളുടെ ആസ്ഥാനമായി കേരളം വളരുന്നതോടെ വിദേശ വ്യാപാര മേഖല അതിശക്തമാവും.