കാലോചിതമായ സാങ്കേതിക വിദ്യകൾ, ആധുനിക പരിശീലനം എന്നിവ തടിവ്യാവസായത്തിന്റെ ഉയർച്ചയ്ക്ക് അനുപേക്ഷണീയ ഘടകങ്ങളാണ്. ഉചിതമായ ബദൽ സ്പീഷീസുകളുടെ ഗുണപരമായ അനുയോജ്യത, ഈടു കൂട്ടാനുള്ള രാസ സംസ്കരണ (ട്രീറ്റ്മെന്റ്) – സീസണിങ് (തടിയുണക്കൽ) വിദ്യകളിൽ സൗകര്യവും പരിശീലനവും, ഭാഗിക യന്ത്രവൽക്ക രണ്യം യാന്ത്രികോൽപാദനത്തിനായുള്ള കോമൺ ഫെസിലിറ്റി സെന്ററുകളുടെ (CFC) ലഭ്യതയും തുടങ്ങിയവയ്ക്കായുള്ള പദ്ധതികളും അനിവാര്യമാണ്. ഫർണീച്ചർ, കളിക്കോപ്പ്, വുഡൻ പെൻസിൽ നിർമ്മാണ മേഖലകൾക്കും മേൽപറഞ്ഞതൊക്കെ ബാധകമാണ്. കെട്ടിട നിർമ്മാണം, ഫർണിച്ചർ തുടങ്ങിയ രംഗങ്ങളിലേക്ക് അനുയോ ജ്യമല്ലാത്ത ഇനങ്ങളെ പാക്കിംഗ് കേസ്സ് രംഗത്തേക്ക് ലഭ്യമാക്കുന്ന പൈലറ്റ് പ്രോജക്ടുകൾ പരിചയപ്പെടുത്തേണ്ടതുണ്ട്. കെട്ടിട നിർമ്മാണ രംഗത്ത് തടിക്ക് ബദൽ എന്ന നിലയിൽ മുളയും സ്വീകാര്യമാണ്. ‘നാഷണൽ ബിൽഡിംഗ് കോഡ്ഓഫ് ഇന്ത്യ’യിൽ ഭാഗം 6 സെക്ഷൻ 3 ൽ ‘ടിമ്പർ & ബാംബൂ’ എന്ന അധ്യായത്തിൽ മുളയെ കെട്ടിട നിർമ്മാണരംഗത്ത് അംഗീകരിച്ച്, ഉപയോഗിക്കേണ്ട രീതികൾ വിവരിക്കുന്നുണ്ട്.