തകർച്ച നേരിടുന്ന പീഡിത വ്യവസായങ്ങളെ പുനഃരുജ്ജീവിപ്പിക്കുന്നതിനും, അവയുടെ ഉത്പാദന രഹിതമായ ആസ്തികളെ ഉത്പാദന ആസ്തികളാക്കി മാറ്റുന്നതിനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതി പ്രകാരം അർഹമായ യൂണിറ്റുകൾക്ക് 5 ലക്ഷം രൂപ വരെ സാമ്പത്തിക സഹായവും, മറ്റു കൈതാങ്ങ് സഹായവും നല്കുന്നു.
പദ്ധതി പ്രകാരം ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
I)നിലവിലുള്ള വായ്പയുടെ പുനഃക്രമീകരണം
നിലവിലുള്ള വായ്പ പുനഃക്രമീകരിക്കാനും, വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ അധികമായി മൂലധന/ പ്രവർത്തന വായ്പ അനുവദിക്കാനും ധനകാര്യ സ്ഥാപനം തയ്യാറായാൽ താഴെ പറയുന്ന ആനുകൂല്യങ്ങൾ ലഭിക്കും.
a) മാർജിൻ മണി ഗ്രാന്റ് ധനകാര്യ സ്ഥാപനം അധികമായി അനുവദിയ്ക്കുന്ന മൂലധന/ പ്രവർത്തന വായ്പയുടെ ഗുണഭോക്തൃ വിഹിതത്തിന്റെ 50%, പരമാവധി 2 ലക്ഷം രൂപ ഗ്രാന്റ് ആയി ലഭിയ്ക്കും.
b) പലിശയിളവ് അധികമായി അനുവദിയ്ക്കുന്ന മൂലധന/ പ്രവർത്തന വായ്പയ്ക്ക് ആദ്യവർഷം അടയ്ക്കുന്ന പലിശ, പരമാവധി ഒരു ലക്ഷം രൂപ യൂണിറ്റിന് തിരികെ നൽകും.
II)പുനഃരാരംഭ സഹായം
വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഒറ്റത്തവണ പുനഃരാരംഭ സഹായങ്ങൾ നൽകുന്നു.
a) ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ സഹായമില്ലാതെ അധികമായി വാങ്ങുന്ന മെഷിനറിയുടെ വിലയുടെ 50% പരമാവധി 1.50 ലക്ഷം രൂപ സാമ്പത്തിക സഹായമായി നൽകുന്നു.
b) നിലവിലുള്ള മെഷിനറിയുടെയും, കെട്ടിടത്തിന്റെയും അനിവാര്യമായ അറ്റകുറ്റ പണികൾക്കുള്ള ചെലവിന്റെ 50% പരമാവധി ഒരു ലക്ഷം രൂപ യൂണിറ്റിന് തിരികെ നൽകും.
IIi)നിയമപ്രകാരമുള്ള കുടിശ്ശികകൾ തീർക്കുന്നതിനുള്ള സഹായം
കെ.എസ്.ഇ.ബി., ജി.എസ്.ടി., എക്സൈസ്, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ ഏജൻസികളിൽ അടയ്‌ക്കേണ്ട നിയമപ്രകാരമുള്ള കുടിശ്ശികകൾ തീർക്കുന്നതിന് 50% ശതമാനം പരമാവധി 40,000 രൂപ, വിദഗ്ധസമിതി ശുപാർശ ചെയ്യുന്ന പുനഃരുദ്ധാരണ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ നൽകുന്നു. പുനരുദ്ധാരണ പദ്ധതി രേഖ (Revival Project Report) തയ്യാറാക്കുന്നതിനുള്ള ചെലവിന്റെ 100% (ഒരു യൂണിറ്റിന് പരമാവധി 10,000 രൂപ) തിരികെ നൽകുന്നു.
കേരള സ്ട്രെസ്സ്ട് എംഎസ്എംഇകളുടെ പുനരുജ്ജീവനവും പുനരധിവാസ പദ്ധതി-സ്കീമിനായി ബന്ധപ്പെടാനുള്ള ജില്ലാ തല ഓഫീസര്‍മാരുടെ വിവരങ്ങള്‍ | |||||||
ക്രമ നം. | ജില്ല | ജനറല്‍ മാനേജര്‍ | മൊബൈല്‍ നമ്പര്‍ | ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ പേര് | പദവി | മൊബൈല്‍ നമ്പര്‍ | ഓഫീസ് നം. |
1 | തിരുവനന്തപുരം | അജിത്ത്. എസ് | 9188127001 | അനൂപ് .എസ് | മാനേജര്‍ | 9847525077 | 0471-2326756 |
2 | കൊല്ലം | ബിജു കുര്യന്‍ | 9188127002 | ദിനേശ് ആര്‍ | മാനേജര്‍ | 9446108519 | 0474–2302774 |
3 | പത്തനംതിട്ട | അനില്‍കുമാര്‍ പി. എന്‍ | 9188127003 | മിനി മോള്‍ സി.ജി | മാനേജര്‍ | 9495110555 | 0468-2214639 |
4 | ആലപ്പുഴ | കെ.എസ് ശിവകുമാര്‍ | 9188127004 | അജിത്ത്മോന്‍ കെ.എസ് | മാനേജര്‍ | 9496333376 | 0477-2241632 / 0477-2241272 |
5 | കോട്ടയം | എം. വി. ലൌലി | 9188127005 | അര്‍ജുനന്‍ പിള്ളൈ. ആര്‍ | മാനേജര്‍ | 9446594808 | 0481-2573259 |
6 | ഇടുക്കി | ജയ.സി | 9188127006 | സാഹില്‍ മുഹമ്മദ് | മാനേജര്‍ | 7012946527 | 0486-2235507 |
7 | എറണാകുളം | നജീബ് പി. എ | 9188127007 | ഷീബ എസ് | മാനേജര്‍ | 9605381468 | 0484-2421360 |
8 | തൃശ്ശൂര്‍ | കെ. എസ് കൃപ കുമാർ | 9188127008 | സജി. എസ് | മാനേജര്‍ | 9947123325 | 0487-2361945 |
9 | പാലക്കാട് | ബെനഡിക്ട് വില്ല്യം ജോണ്‍ | 9188127009 | ഗിരീഷ് . എം | മാനേജര്‍ | 9495135649 | 0491-2505408 |
10 | മലപ്പുറം | രഞ്ജിത്ത് ബാബു | 9188127010 | റഹമത്തലി എ.കെ | മാനേജര്‍ | 9249396622 | 0483-2737405 |
11 | കോഴിക്കോട് | ബിജു. പി. എബ്രഹാം | 9188127011 | ഗിരീഷ്. ഐ | മാനേജര്‍ | 8714140978 | 0495-2765770 |
12 | വയനാട് | ലിസ്സിയാമ്മ സാമുവേല്‍ | 9188127012 | അതുല്‍ .ആര്‍ | ഉപജില്ലാ വ്യവസായ ഓഫീസര്‍ | 8281131219 | 0493-6202485 |
13 | കണ്ണൂര്‍ | എ.എസ് ഷിറാസ് | 9188127013 | ഷമ്മി എസ്.കെ | മാനേജര്‍ | 9446675700 | 0497-2700928 |
14 | കാസര്‍ഗോഡ് | സജിത്ത് കുമാര്‍ കെ | 9188127014 | സജിത്ത് കുമാര്‍.കെ | മാനേജര്‍ | 9847747025 | 0499-4255749 |