പ്ലൈവുഡ്, പാർട്ടിക്കിൾ ബോർഡ്, ഓറിയന്റഡ് സ്ട്രാൻഡ് ബോർഡ് (OSB), ലാമിനേറ്റഡ് വെനീർ ലമ്പർ (LVL), ഗ്ലലാമിനേറ്റഡ് ടീംബർ (GLT) അഥവാ ലാം, ക്രോസ് ലാമിനേറ്റഡ് ടീംബർ (CLT) എന്നിവയുടെ നിർമ്മാ ണത്തിനുപയോഗിക്കുന്ന ഗ്ലു അഥവാ പശയിലെ പ്രധാന ഘടകമായ ഫോർ മാൽഡിഹൈഡ് എന്ന രാസവസ്തു ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന റിപ്പോർട്ടുകൾ ഉള്ളതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾക്ക് കർശനമായ എമിഷൻ പരിശോധന പല വികസിത രാജ്യങ്ങളിലും നിർബ്ബന്ധമാക്കിയിട്ടുണ്ട്. അത്തരം രേഖകളോടുകൂടിയേ അവ കയറ്റുമതി ചെയ്യാൻ കഴിയുകയുള്ളൂ. ഇതിനായി കൂടുതൽ ഫോർമാൽഡിഹൈഡ് എമിഷൻ ടെസ്റ്റിംഗ് സൗകര്യങ്ങളും ഇവിടെ ഒരുക്കേണ്ടതുണ്ട്. കൂടുതൽ പരിസ്ഥിതി സൗഹൃദ പശകൾക്കായുള്ള ഗവേഷണങ്ങളും അനിവാര്യമാണ്.