2015 ലെ സുപ്രീംകോടതി വിധി പ്രകാരം, വനം വകുപ്പ് പ്രിൻസിപ്പൽ ചിഫ്ൺസർവേറ്റർ അധ്യക്ഷനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒരു സീനിയർ അംഗം പ്രതിനിധിയും സംസ്ഥാന വ്യവസായ വകുപ്പിന്റെ സീനിയർ പ്രതിനിധിയും അം ഗങ്ങളായിട്ടുള്ള ‘സ്റ്റേറ്റ്ലെവൽ കമ്മിറ്റി’ (SLC) ക്കാണ് സംസ്ഥാനത്തെ തടി ലഭ്യ തയെപ്പറ്റിയുള്ള ശാസ്ത്രീയ പഠന റിപ്പോർട്ട് വിലയിരുത്തി പുതിയ തടി വ്യവസായങ്ങൾ അനുവദിക്കാനുള്ള അധികാരമുള്ളത്. ഇതിനായി സംസ്ഥാനതല പ്രതിവർഷ ‘ഡ്ബാലൻസ്’ റിപോർട്ടുകൾക്കു വേണ്ടിയുള്ള ഗവേഷണവും നടന്നുവരുന്നു. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകളും ദേശീയ തലത്തിൽ ഈ രംഗത്ത് പ്രസക്തമാണ്.

രാജ്യത്തെ വിവിധ വനഗവേഷണ സ്ഥാപനങ്ങളിലെ ദാരുശാസ്ത്ര ടെക്നോളജി ഗവേഷണങ്ങൾ വിലയിരുത്തി നോക്കിയാൽ ഇതുവരെ നടന്നവയും ഇപ്പോൾ നടന്നുവരുന്നതും ഇനി നടക്കാൻ സാധ്യത യുള്ളതുമായ ഗവേഷണങ്ങളും രീതികളും എത്രത്തോളം തടിയധിഷ്ഠിത വ്യവസായങ്ങൾക്ക് അനുയോജ്യമായതാണെന്നും, മാറ്റങ്ങൾ ആവശ്യമായ രംഗങ്ങൾ ഏതൊക്കെ യാണെന്നും ആയവ നടപ്പിലാക്കാനുള്ള മുൻഗണനാപരമായ വിഷയങ്ങൾ ഏതൊക്കെ യെന്ന് കണ്ടെത്താനുമായുള്ള ശ്രമങ്ങൾക്കായി ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. അന്തിമ റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് & എഡ്യൂക്കേഷൻ (IC RE) എന്ന കേന്ദ്ര സ്ഥാപനത്തിന് 2020 ഡിസംബറിൽ അദേഹം സമർപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ദാരുശാസ്ത്ര ഗവേഷണ രംഗത്ത് ഇതുവരെ നടന്ന ഗവേഷണങ്ങളും, അതുവഴി ഉയർന്നുവന്ന പ്രവണതകളും ആഴത്തിൽ വിശകലനം ചെയ്ത്, ഇന്ത്യൻ തടിയധിഷ്ഠിത വ്യവ സായങ്ങൾക്ക് പ്രയോജനകരമാകുന്ന വിധത്തിൽ മുൻഗണന കൊടുക്കേണ്ട ഭാവി ഗവേഷണ മണ്ഡലങ്ങളെ ഈ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

ദാരുശാസ്ത്ര ഗവേഷണ പഠനങ്ങൾ വ്യവസായോന്മുഖമല്ലാതെ വരുന്ന സാഹചര്യങ്ങൾക്ക് കാരണം പ്രസ്തുത പഠനങ്ങൾക്കാവശ്യമായ സർക്കാർ പ്ലാൻ ഫണ്ട് അനുവദിക്കാൻ ശുപാർശ ചെയ്യുന്ന റിസർച്ച് അഡ്വൈസറി കമ്മിറ്റികളിലെ ദാരുശാസ്ത്രജ്ഞരുടെ അഭാവമോ എണ്ണക്കുറവോ പ്രാഗത്ഭ്യ ക്കുറവോ കമ്മിറ്റിയുടെ തന്നെ വിശകലന അപഗ്രഥന ശേഷിക്കാറോ ഒക്കെ ആകാം. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ധനസഹായം ദാരുശാസ്ത്രഗവേഷണ പദ്ധതികൾക്കു പൊതുവെ കുറവാണ്. ലബ്ധ പ്രതിഷ്ഠരായ ദാരുശാസ്ത്രജ്ഞ രാവട്ടെ, ഗവേഷണ പ്രോജക്ടുകളിൽ അക്കാദമിക് ലക്ഷ്യങ്ങൾക്ക് സാമൂഹിക കാഴ്ചപ്പാടിനെക്കാൾ പ്രധാന്യം കൊടുത്തുവരുന്നതായും കാണുന്നു. ആയതിനാൽ തടിയധിഷ്ഠിത വ്യവസായ പുരോഗതിക്കാവശ്യമായ പ്രായോഗിക ഗവേഷണങ്ങൾക്ക് പ്രാധാന്യം ഉണ്ടാ ക്കിയെടുക്കാനുള്ള ശ്രമങ്ങൾക്ക് വേണം ഇനി ഊന്നൽ നൽകേണ്ടതെന്ന് വിദ​ഗ്ധർ ചൂണ്ടികാട്ടുന്നു.