കരുനാഗപ്പള്ളി : താലൂക്കിലെ  വ്യാപാരികളുടെ അളവ്, തൂക്ക ഉപകരണങ്ങൾ സി–ക്വാർട്ടറിൽ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) പുനഃപരിശോധന നടത്തി മുദ്ര പതിക്കുന്നതിനു കരുനാഗപ്പള്ളി ലീഗൽ മെട്രോളജി ഓഫിസിൽ 13,16, 21 ,28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വ്യാപാരികൾക്കു നേരിട്ട് ഉപകരണങ്ങൾ ഹാജരാക്കാം. മുദ്ര ഫീസ് മുൻകൂറായി ഓൺ ലൈൻ വഴി അടച്ച രസീത് സഹിതമാണ് മുദ്ര പതിപ്പിക്കാൻ എത്തേണ്ടത്. താലൂക്കിലെ മുഴുവൻ വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0476–2631231.