കേരളത്തിന്റെ വ്യവസായവത്കരണത്തെ മുന്നിൽ നിന്നു നയിച്ച കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ.എസ്.ഐ.ഡി.സി) 60-ാം വാർഷികത്തിൽ മെയ്ഡ് ഇൻ കേരള ബ്രാൻഡെന്ന ആശയവുമായി രംഗത്ത്. മെയ്ഡ് ഇൻ കേരളയ്ക്ക് മികച്ച പ്രോത്സാഹനം നൽകുമെന്നും ഇതിനായി ക്വാളിറ്രി കൺട്രോൾ, ക്വാളിറ്രി അഷ്വറൻസ് സർട്ടിഫിക്കറ്രുകൾ നേടിയെടുക്കാൻ വ്യവസായികളെ കെ.എസ്.ഐ.ഡി.സി സഹായിക്കുമെന്നും മാനേജിംഗ് ഡയറക്ടർ എം.ജി.രാജമാണിക്യം .ഏത് വ്യവസായ പദ്ധതി തുടങ്ങാൻ കഴിയും എന്ന ആശയം നിക്ഷേപകർക്ക് കെ.എസ്.ഐ.ഡി.സി നൽകുന്നുണ്ട്. ഇതു കൂടാതെ ഫീസിബിലിറ്ര് സ്റ്റഡി സപ്പോർട്ട്, പ്രോജക്റ്ര് കമ്മിഷനിംഗ്, ക്ലിയറൻസുകൾ, സാമ്പത്തിക സഹായം, ഭൂമി, പശ്ചാത്തല സംവിധാനം, പൊതുവായ സൗകര്യങ്ങൾ, ഇ.ടി.പി, എസ്.ടി.പി, വ്യവസായത്തെ പരിപോഷിപ്പിക്കലും വളർത്തലും എന്നിവയിലെല്ലാം നിക്ഷേപകർക്ക് നിർണായകമായ പിന്തുണ നൽകാൻ കെ.എസ്.ഐ.ഡി.സി മുന്നിലുണ്ട്.
സി.ഐ.ഐ, ഫിക്കി എന്നിവയുടെ പ്രതിനിധികളുടെ കൂടെ വിദേശ നിക്ഷേപക സംഗമങ്ങളിൽ പങ്കെടുത്തും റോ‌‌ഡ് ഷോ പോലുള്ള പരിപാടികൾ നടത്തിയും വിദേശത്ത് നിന്ന് വരെ നിക്ഷേപകരെ ആകർഷിക്കാനാണ് കെ.എസ്.ഐ.ഡി.സി ശ്രമിക്കുന്നത്.പ്രധാനമായുംകേരളത്തിലെ സാഹചര്യത്തിൽ പ്രത്യേകതരം മെഡിക്കൽ റബർ ഉത്പന്നങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കടൽ മത്സ്യം മറ്ര് നാണ്യവിളകൾ എന്നിവയിൽ നിന്നുള്ള ന്യൂട്രാസ്യൂട്ടിക്കൽസ്, ഇലക്ട്രിക് വാഹന ഉപകരണങ്ങൾ, ഡിജിറ്രൽ ടെക്നോളജി തുടങ്ങിയ വ്യവസായങ്ങൾക്കാണ് കെ.എസ്.ഐ.ഡി.സി ഊന്നൽ നൽകുന്നത്.60 വർഷത്തെ സേവനം1961ലാണ് കെ.എസ്.ഐ.ഡി.സി സ്ഥാപിതമായത്. 60കളിൽ കേരളത്തെ വ്യവസായ വത്കരിക്കാൻ വെല്ലുവിളി നിറഞ്ഞ പാതയാണ് കെ.എസ്.ഐ.ഡി.സി ഏറ്രെടുത്തത്. റിസോഴ്സ് മാപ്പിംഗ്, വ്യവസായ നയം രൂപപ്പെടുത്തിയെടുക്കൽ സ്വകാര്യമേഖലയുമായി ചേർന്ന് സംരംഭങ്ങൾ തുടങ്ങൽ എന്നിവ.70 കളിൽ ഒരേ സമയം സ്വകാര്യ മേഖലയെയും പൊതുമേഖലയെയും വ്യവസായ വത്കരണത്തിലേക്ക് കൊണ്ടു വന്നു. ഇലക്ട്രോണിക് വ്യവസായ മേഖലയിലേക്ക് കടന്നു ചെന്നു. കെൽട്രോൺ,​മലബാർ സിമന്റ്സ് എന്നിവ തുടങ്ങി.80 കളിൽ വലിയ വ്യവസായം തുടങ്ങാൻ കേന്ദ്രസർക്കാർ താത്പര്യപത്രം നിർബന്ധമായപ്പോൾ അത് ലഭിക്കാൻ നിക്ഷേപകരെ സഹായിച്ചു. കൊച്ചി പ്രത്യേക വ്യവസായ മേഖലയിൽ നിറ്രാ ജലാറ്രിൻ പോലുള്ള നൂറോളം സ്ഥാപനങ്ങൾ,90 കളിൽ 300 ഏക്കർ വീതമുള്ള നാല് വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ, മട്ടാഞ്ചേരി ബ്രിഡ്ജ്, പൊതുസ്വകാര്യ സംയുക്ത സംരംഭങ്ങൾ.2000 മുതൽ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററുകൾ,ഹെൽത്ത് കെയർസെന്ററുകൾ , കണ്ണൂർ എയർപോർട്ട് എന്നിവ തുടങ്ങലും അതിനുള്ള ശ്രമവും.കെ.സ്വിഫ്റ്ര്.