കൊച്ചി: പാചകവാതകത്തിന്റെ വർധിപ്പിച്ച വില പിൻവലിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കടവന്ത്ര ഹിന്ദുസ്ഥാൻ പെട്രോളിയം (എച്ച്.പി.സി.എൽ) ഫില്ലിംഗ് സ്‌റ്റേഷനിലേക്ക് എൽ.പി.ജി സിലിണ്ടറുമായി ശവമഞ്ച യാത്ര നടത്തി.

യൂത്ത്‌വിംഗ് സംസ്ഥാന സെക്രട്ടറിയും പ്രദീപ് ജോസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.എസ് നിഷാദ് ഉദ്ഘാടനം ചെയ്തു.

ശ്രീനാഥ് മംഗലത്ത്, എഡ്വേർഡ് ഫോസ്റ്റസ്, എസ്. കമറുദീൻ, വി. ജംഷീർ, ടിജോ തോമസ്, ടെൻസൻ ജോർജ്, കെ.സി. സുനീഷ് തുടങ്ങിയവർ സംസാരിച്ചു.