കൊച്ചി.

കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെ 59 മത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മാന കൂപ്പണ്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എറണാകുളം കെ എച് ആര്‍ എ ഭവനില്‍ നടന്ന ചടങ്ങില്‍ കൊച്ചി സിറ്റി സെന്‍ട്രല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ സി ജയകുമാര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി.ഹോട്ടല്‍ ഉടമക്കും ഉപഭോക്താവിനും ഒരേ സമ്മാനം ലഭിക്കുന്ന സമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനമായ മാരുതി എക്‌സ പ്രസോ കാറുകള്‍ പത്തിനംതിട്ട റാന്നിഗേറ്റ് ഹോട്ടല്‍ ഉടമ ജിന്‍സ് പി ജയിംസിനും ഉപഭോക്താവ് റാന്നി സ്വദേശി സജി എബ്രഹാമിനും കൈമാറി. ചടങ്ങില്‍ മറ്റ് സമ്മാനങ്ങളായ സ്‌ക്കൂട്ടര്‍,സ്മാര്‍ട്ട് ടി വി, റഫിജറേറ്റര്‍,മൊബൈല്‍ ഫോണ്‍ തുടങ്ങിയ സമ്മാനങ്ങളും വിതരണം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍, ട്രഷറല്‍ എന്‍ അബ്ദുല്‍ റസാഖ്, വര്‍ക്കിഗ് പ്രസിഡന്റുമാരായ സി ബിജുലാല്‍,പ്രസാദ് ആനന്ദഭവന്‍,എന്നിവര്‍ പ്രസംഗിച്ചു.

ച്ചി.