സിമന്റ് വിലയുൾപ്പെടെ കുതിച്ചുയർന്നതോടെ നിർമ്മാണമേഖല മുമ്പെങ്ങുമില്ലാത്തതിനേക്കാൾ പ്രതിസന്ധിയിൽ. ഒരാഴ്ചക്കുള്ളിൽ 40 രൂപ വരെയാണ് സിമന്റിന് ചാക്കൊന്നിന് വർദ്ധിച്ചത്. കമ്പി,കരിങ്കല്ല്,മെറ്റൽ,എം സാൻഡ് എന്നിവയുടെ വിലയും മുകളിലോട്ടുതന്നെ. ഏറ്റെടുത്ത നിർമ്മാണ ജോലികൾ പറഞ്ഞിരുന്ന തുകയ്ക്ക് പൂർത്തിയാക്കി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കരാറുകാർ. രണ്ട്മാസം മുമ്പ് ചതുരശ്ര അടിക്ക് 2000 രൂപയായിരുന്ന നിർമ്മാണ ചിലവ് ഇപ്പോൾ 2500 രൂപ വരെയായി വർദ്ധിച്ചു.
ക്രഷർ ഉത്പന്നങ്ങളുടെ ദൗർലഭ്യം നിർമ്മാണ മേഖലയിലുണ്ടാക്കുന്ന പ്രതിസന്ധി ചെറുതല്ല. ചെറിയ ക്വാറികൾ അടച്ച് പൂട്ടിയതാണ് തിരച്ചടിയായത്. ഒരു ലോഡ് പാറയ്ക്ക് 12,000-13,000 രൂപ നൽകണം. ആറ് മാസം മുമ്പ് ലോഡൊന്നിന് 6,000 രൂപ മാത്രമായിരുന്നു .കേരളത്തിലെ സാഹചര്യം മുതലെടുത്ത് അന്യസംസ്ഥാന കമ്പനികളും നിർമ്മാണ സാമഗ്രികൾക്ക് വൻതോതിൽ വില കൂട്ടി. തമിഴ്‌നാട്ടിൽ സംസ്ഥാന സർക്കാർ അധീനതയിലുള്ള ‘അമ്മ’ ബ്രാൻഡ് സിമന്റ് അവിടെ 200 രൂപ നിരക്കിലാണ് ലഭ്യമാക്കുന്നത്. തമിഴ്‌നാട് മാതൃകയിൽ വാർഷിക നിരക്ക് കരാർ കേരളത്തിലും കൊണ്ടുവരണമെന്നാണ് കരാറുകാരുടെ ആവശ്യം.കെട്ടിട നർമ്മാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന എട്ട്.എം.എം കമ്പികൾക്ക് 50 രൂപയായിരുന്നത് ഇപ്പോൾ 60 രൂപയായി ഉയർന്നു. ബ്രാൻഡഡ് ഇനം കിട്ടണമെങ്കിൽ ഇതിലും വില കൂടും
ചരക്ക് സേവന നികുതി കൂട്ടിയതും നിർമ്മാണമേഖലയെ ബാധിച്ചു. ആവശ്യമായ ക്വാറി,ക്രഷർ ഉത്പന്നങ്ങളുടെ 30 ശതമാനം മാത്രമേ കേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. സിമന്റിന് കൃത്രിമ ക്ഷാമവും കമ്പനികൾ സൃഷ്ടിക്കുന്നുണ്ട്.കരാറുകാരുടെ ആവശ്യം വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകണം. വാർഷിക നിരക്ക് കരാറുണ്ടാക്കി വ്യവസായ വകുപ്പ് ലഭ്യമാക്കണം. അണക്കെട്ടുകളിലെയും നദികളിലെയും മണൽ സംഭരിക്കണം മണൽ സംഭരണത്തിന് സർക്കാർ തലത്തിൽ ഏജൻസിവേണം മലബാർ സിമന്റിന്റെ ഉത്പാദനം 20 ശതമാനമാക്കണം……………………………സിമന്റ് വില(കമ്പനി, 3 ദിവസം മുമ്പുള്ള വില, നിലവിലെ വില) അൾട്ര: 410-450 രാംകോ: 390- 430 ശങ്കർ: 410-450 ഡാൽമിയ: 430-470വിലക്കയറ്റത്തിന് പിന്നിൽ കമ്പനികൾരണ്ട് മാസം മുമ്പ് 390 രൂപവരെയായിരുന്ന ഒരു ചാക്ക് സിമന്റിന്റെ വില എ ഗ്രേഡ് വിഭാഗത്തിൽ വരുന്ന കമ്പനികൾ 430-470 രൂപവരെ ഉയർത്തി. നിർമ്മാതാക്കൾ ഉത്പാദനം കുറയ്ക്കുന്നതും വൻകിട കമ്പനികൾ കൊള്ളലാഭമടിക്കുന്നതാണ് സിമന്റിന് വില ഉയരാൻ കാരണം. ആവശ്യമുള്ളതിന്റെ എട്ട് ശതമാനം സിമന്റ് മാത്രമേ ഉകേരളത്തിൽ ഉത്പാദിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ളവ തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.നിർമ്മാണ സാമഗ്രികളുടെഈ മാസത്തെ വില (രൂപയിൽ)കമ്പി (എട്ട് എം.എം)……… 58.
മെറ്റൽ………: 46 (40 എം.എം ക്യുബിക് അടി)
എം.സാൻഡ്………: 57(ക്യുബിക് അടി)
പി.സാൻഡ്…………..: 68(ക്യുബിക് അടി)
ബോളർ(ഒരു ലോഡ്) ………..: 4000രണ്ട് മാസം മുമ്പത്തെ വില
കമ്പി (എട്ട് എം.എം)…………….: 55
മെറ്റൽ…………..: 36 (40 എം.എം ക്യുബിക് അടി)
എം.സാൻഡ് ……….: 55(ക്യുബിക് അടി)
പി.സാൻഡ് ………….: 62(ക്യുബിക് അടി)
ബോളർ(ഒരു ലോഡ്) ……………..: 3400……..” നിർമ്മാണ മേഖല പ്രതിസന്ധിയിലാണെങ്കിലും പരിഹാര നിർദ്ദേശം വരുന്നില്ല. സർക്കാർ കാര്യമായ ഇടപെടൽ നടത്തണം. ആഭ്യന്തര ഉത്പാദനം വളരെ കുറവാണ്. മലബാർ സിമന്റിന്റെ ഉത്പാദനം എട്ടിൽ നിന്ന് 20 ശതമാനമായി വർദ്ധിപ്പിക്കണം.