കൊച്ചി
സംസ്ഥാന സർക്കാരിന്റെ വ്യവസായ യന്ത്ര പ്രദർശനമേള ‘മെഷിനറി എക്‌സ്‌പോ 2022′ കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ വ്യവസായമന്ത്രി പി രാജീവ്‌ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കാർഷിക ഭക്ഷ്യസംസ്‌കരണം, ജനറൽ എൻജിനിയറിങ്‌, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് തുടങ്ങിയ മേഖലകളിലെ നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളുമാണ്‌ പ്രദർശിപ്പിക്കുന്നത്. 140 സ്റ്റാളുകളാണ്‌ ഒരുക്കിയിട്ടുള്ളത്. 27ന്‌ സമാപിക്കും.

മേയർ എം അനിൽകുമാർ അധ്യക്ഷനായി. എക്സ്പോ ഡയറക്ടറി ഹൈബി ഈഡൻ എംപി പ്രകാശിപ്പിച്ചു. ടി ജെ വിനോദ് എംഎൽഎ വിശിഷ്ടാതിഥിയായി. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ, കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യം, കലക്ടർ ജാഫർ മാലിക്, കൗൺസിലർ ദീപ്തി മേരി വർഗീസ്, എംഎസ്എംഇ ജോയിന്റ്‌  ഡയറക്ടർ ജി എസ് പ്രകാശ്, ഫിക്കി കോ–-ചെയർമാൻ ദീപക് അസ്വാനി, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ്‌ എം ഖാലിദ് തുടങ്ങിയവർ സംസാരിച്ചു. കെ സുധീർ സ്വാഗതവും ബിജു പി എബ്രഹാം നന്ദിയും പറഞ്ഞു.