മാങ്കുളത്ത് മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവന്‍ പൊലിഞ്ഞ സംഭവത്തില്‍ ഒറ്റ ദിവസം കൊണ്ട് 60 വര്‍ഷം പഴക്കമുള്ള റോഡ് ട്രെന്‍ജുവെട്ടി അടയ്ക്കുവാന്‍ വനംവകുപ്പ് നടത്തിയ ഉത്സാഹം എന്തിന്‍റെ പേരിലായാലും തികച്ചും അപലപനീയമാണെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

അമിതമായ മനുഷ്യ സ്നേഹമോ നാട് നന്നാക്കലോ അല്ലാ വനംവകുപ്പിന്‍റെ ഗൂഡ നീക്കത്തിന് പിന്നിലെന്നും, ലക്ഷ്യം കാര്‍ബണ്‍ ഫണ്ട് മുന്നില്‍ കണ്ട് ജനങ്ങളുടെ ജീവിതം ദുസഹമാക്കി സ്വയം കുടിയൊഴിഞ്ഞ് പോകുവാനുള്ള തന്ത്രം മാത്രമാണെന്നും, അതിലൂടെ വനവിസ്ത്രുതി കൂട്ടി കാര്‍ബണ്‍ ഫണ്ട് തട്ടിയെടുക്കലാണ് ലക്ഷ്യമെന്നും കമ്മിറ്റി ആരോപിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമുള്ള ടൂറിസം മാഫിയകളെ സഹായിക്കാനുള്ള ഗൂഡ നീക്കം ഇതിന് പിന്നിലുണ്ടെന്നും പൊതു ജനം മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്.

നിരവധി ജീവനുകള്‍ എടുത്ത, നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത, നിരന്തരമായി യാത്രകാരെയും വാഹനങ്ങളെയും ശല്യപ്പെടുത്തുന്ന ചില്ലിക്കൊമ്പനും, അരിക്കൊമ്പനും, പടയപ്പയും വര്‍ഷങ്ങളായി നിര്‍ബാദം വിഹരിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിച്ച വനംവകുപ്പ് മാങ്കുളത്ത് വഴിയടക്കാന്‍ കാട്ടിക്കൂട്ടിയ വെപ്രാളം പൊതുജനം തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് പൊതുജനത്തെ വിഢികളാക്കാതെ, അടച്ച റോഡ് തുറന്ന് കൊടുക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, ഇതിനായി ജില്ലയിലെ എം.എല്‍.എ. മാരുടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്നും ഏകോപന സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.

ജില്ലാ പ്രസിഡന്‍റ് സണ്ണി പൈമ്പിള്ളില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പില്‍, വര്‍ക്കിംഗ് പ്രസിഡന്‍റ് കെ.ആര്‍. വിനോദ്, ട്രഷറര്‍ ആര്‍. രമേശ് എന്നിവര്‍ പ്രസംഗിച്ചു.