കേളകം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിവിധ ക്ഷേമകാര്യ പദ്ധതികള്‍ വിശദീകരിക്കുന്ന കേളകം മേഖലാ യോഗം നീണ്ടുനോക്കി വ്യാപാര ഭവനില്‍ വച്ചു നടന്നു. ആശ്രയ പദ്ധതി, ജീവകാരുണ്യ നിധി എന്നി പദ്ധതികള്‍ വിശദീകരിച്ചു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി, മേഖലാ പ്രസിഡന്റ് എസ്. ജെ. തോമസ്, ജില്ലാ സെക്രട്ടറി സതീശന്‍, മേഖലാ സെക്രട്ടറി മത്തായി മൂലേചാലില്‍, ട്രഷറര്‍ സേതൂട്ടി, വൈസ് പ്രസിഡന്റ് സി. എം.ജോസഫ് എന്നിവര്‍ സംസാരിച്ചു.