കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 28ന് ആഹ്വാനം ചെയ്ത സെക്രട്ടറിയേറ്റ് ധര്‍ണ്ണയുടെ പ്രചരണാര്‍ത്ഥം ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചാരണ ജാഥക്ക് കുന്നംകുളം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നഗര കേന്ദ്രത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ്, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍, ട്രഷറര്‍ ജോയ് മുത്തേടന്‍ എന്നിവരെ സ്വീകരിച്ചു. കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് കെ പി സാക്‌സന്‍ സ്വാഗതവും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് കെ എ അസി നന്ദിയും പറഞ്ഞു.