പുന്നയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ‘ഭദ്രം’ കുടുംബസുരക്ഷാ പദ്ധതിയുടെ പത്തുലക്ഷം ധനസഹായം എടക്കഴിയൂർ യൂണിറ്റിൽ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കെ.വി അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ഐ ജോർജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മോഡേൺ ബഷീർ സ്വാഗതം പറഞ്ഞു. സഹായ വിതരണോദ്ഘാടനം പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രനും ഒമ്പതാം വാർഡ് മെമ്പർ എം.വി ഹൈദരലിയും ഷമീർ കല്ലിങ്ങലിന് നൽകി നിർവഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ ലൂക്കോസ് തലക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം കൺവീനർ ജോജി തോമസ് ആശംസകളർപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി.സി ഹൈദ്രോസ് നന്ദി പറഞ്ഞു.