കുറ്റ്യാടി -മട്ടന്നൂർ നാലുവരി പാതയുടെ അതിർത്തിസർവേ കല്ലുകൾ സ്ഥാപിക്കതിന് മുൻപ് സ്പെഷ്യൽ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ വ്യാപാരികൾ പ്രകടനം നടത്തി. പ്രകടനത്തിന്ന് ഒ.ടി. അബ്ദുള്ള, കെ.കെ. പുരുഷോത്തമൻ, എം. വത്സലൻ, ദിനേശൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പാനൂർ ബസ്റ്റാന്റിൽ ചേർന്ന പൊതുയോഗം ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ഇ മഹമൂദ് ഉദ്ഘാടനം ചെയ്തു.

എൻ വേണു . കെ.ടി ശ്രീധരൻ,കെ. സന്തോഷ്. ഹമീദ് കിടഞ്ഞി .വെ എം അസ്ലം, കെ.എം. മുഹമ്മദലി എന്നിവർ സംസാരിച്ചു. തുടർ സമരപരിപാടികൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.