കണ്ണൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മി​റ്റിയുടെ നേതൃത്വത്തിൽ പാറക്കണ്ടിയിൽ നിർമ്മിച്ച വ്യാപാരി ടവർ മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ ടി.നസറുദ്ദീൻ സ്മാരക ഹാൾ രാജു അപ്‌സര ഉദ്ഘാടനം ചെയ്തു. ആശ്രയ പദ്ധതിയിൽ നിന്നുള്ള പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായം മന്ത്റി എം. ബി രാജേഷ് വിതരണം ചെയ്തു. കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ .മോഹനൻ വിശിഷ്ടാതിഥിയായി. ജില്ലാ വ്യാപാരി ക്ഷേമപദ്ധതിയിൽ നിന്നുള്ള മരണാനന്തര ആനുകൂല്യം മേയർ ടി.ഒ മോഹനനും വെൽഫെയർ സൊസൈ​റ്റിയിൽ നിന്നുള്ള ആനുകൂല്യം രാമചന്ദ്രൻ കടന്നപ്പള്ളി എം. എൽ. എയും വിതരണം ചെയ്തു.

പി.ജനാബ് . കുഞ്ഞാവുഹാജി, പുനത്തിൽ ബാഷിത്ത്, എം.കെ തോമസ് കുട്ടി, എന്നിവർ പ്രസംഗിച്ചു.