ടി.നസിറുദ്ദീൻ ദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കഞ്ചേരി യുണിറ്റ് വ്യാപാര ഭവന് മുന്നിൽ യൂണിറ്റ് പ്രസിഡന്റ് ബോബൻ ജോർജ് പതാക ഉയർത്തി.ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സന്ദീപ് എന്ന യുവാവിൻ്റെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കുള്ള ധനസമാഹരണത്തിന് മെഗാഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം സർക്കിൾ ഇൻസ്പെക്ടർ കെ.പി. ബെന്നി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ വി.ജെ ഉസനാർ, മെമ്പർമാരായ വർഗീസ് കുട്ടി, ഗിരിജ, മോഹൻദാസ്, മുത്തു, ശ്രീനാഥ് ജന.സെക്രട്ടറി പി.ബാലമുരളി, വി.എ.അബ്ദുൾ കലാം, എന്നിവർ സംസാരിച്ചു.