തളിപ്പറമ്പ :ഫെബ്രുവരി 11 മുതൽ മാർച്ച്‌ 06 വരെ തളിപ്പറമ്പ് ഉണ്ടപ്പറമ്പ മൈതാനിയിൽ വെച്ച് നടക്കുന്ന തളിപ്പറമ്പ ഫെസ്റ്റ് 2023 ന്റെ സംഘാടക സമിതി രൂപീകരണ യോഗം   നടന്നു.

ശഫീഖ് അത്താഴക്കൂട്ടം അധ്യക്ഷനായി.തളിപ്പറമ്പ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കെ എസ് റിയാസ്,എം കെ മനോഹരൻ എന്നിവർ സംസാരിച്ചു.

ജന പ്രതിനിധികൾ,സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

തളിപ്പറമ്പ എം എൽ എ എം വി ഗോവിന്ദൻ മാസ്റ്റർ മുഖ്യ രക്ഷാധികാരിയായും തളിപ്പറമ്പ മുനിസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ചെയർപേഴ്സണായും

കല്ലിങ്കീൽ പത്മനാഭൻ (വൈസ് ചെയർമാൻ,തളിപ്പറമ്പ മുനിസിപ്പാലിറ്റി),ഒ സുഭാഗ്യം (പ്രതിപക്ഷ നേതാവ്,തളിപ്പറമ്പ മുനിസിപ്പാലിറ്റി),മഹമൂദ് അള്ളാംകുളം (മുൻ ചെയർമാൻ,തളിപ്പറമ്പ നഗര സഭ),അഡ്വ. ടി ആർ മോഹൻദാസ്,പി കെ സുബൈർ,എം കെ മനോഹരൻ,സന്തോഷ്‌ കീഴാറ്റൂർ (പ്രശസ്ത സിനിമ നടൻ) രക്ഷാധികാരികളായും

പി പി മുഹമ്മദ്‌ നിസാർ (PWD സ്റ്റാൻഡിങ് കമ്മിറ്റി,തളിപ്പറമ്പ നഗരസഭ),റിയാസ് കെ എസ് (പ്രസിഡന്റ്, KVVES),നുബ് ല സി (കൗൺസിലർ,തളിപ്പറമ്പ നഗരസഭ) വൈസ് ചെയർമാൻമാരായും

ശഫീഖ് അത്താഴക്കൂട്ടം കൺവീനറായും

പുല്ലായിക്കൊടി ചന്ദ്രൻ,സി ലക്ഷ്മണൻ, എം വത്സരാജൻ,വി താജുദ്ധീൻ,മനോഹരൻ, കെ രഞ്ജിത്ത്, മുഹമ്മദ്‌ ജാബിർ ജോ.കൺവീനറായും

ഹാഷിർ അബ്ദുള്ള ട്രഷററായും വിപുലമായ സ്വാഗത സംഘ കമ്മിറ്റി രൂപീകരിച്ചു.

ഇന്ത്യ ഗേറ്റ്,ന്യൂ യോർക് സിറ്റി ടൂർ, നയാഗ്ര വെള്ളച്ചാട്ടം,പെറ്റ്സ് ഷോ,റോബോട്ടിക് ഷോ,കൊമേഴ്സ്യൽ സ്റ്റാൾ,ഫുഡ്‌ കോർട്ട്,അമ്യൂസ്മെന്റ് റൈഡ്സ്,ഫാമിലി ഗെയിംസ് തുടങ്ങിയ വിജ്ഞാന-വിനോദ-വിപണന-കലാ സാംസ്‌കാരിക മേളകളാണ് ഫെസ്റ്റിലുണ്ടാവുക.