ത്യശ്ശൂർ:

ലോക് ഡൗണിന്റെ പേരിൽ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ കർശനമായി അടപ്പിക്കുകയും ഓൺലൈൻ വ്യാപാരികൾക്ക് 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നൽകുകയും ചെയ്ത കേരളാ പോലീസ് മേധാവിയുടെ ഉത്തരവിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. പോലീസ് നയത്തിൽ തൃശ്ശൂർ ജില്ലാ സെക്രട്രിയേറ്റിൽ പ്രതിഷേധിച്ചു.

ആവശ്യ വസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങളൊഴികെയെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം 5 മണിക്കൂർ വിതമാണ് പ്രവർത്തനാനുമതി നൽകിയത്. വലിയ ദുരന്തത്തിനെതിരായ പോരാട്ടത്തിന് വ്യാപരികൾ ലോക് ഡൗൺ നിർദ്ദേശങ്ങൾ പാലിക്കുകയാണ്. എന്നാൽ ഓൺലൈൻ വിദേശ കുത്തകകൾക്ക് വീടുകളിലേക്ക് സാധനങ്ങൾ എത്തിക്കാൻ അനുമതിയുണ്ടെന്ന് 15 ന് സംസ്ഥാന മേഥാവി പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു. ഓൺലൈൻ സ്ഥാപനങ്ങളുടെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് കണ്ടെയ്മെന്റ് സോണുകളിലും അവരുടെ ഉൽപന്നം വിതരണം ചെയ്യാനുള്ള അനുമതി നൽകിയത്.

ചെറുകിട വ്യാപാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കുത്തക ഓൺലൈൻ വ്യാപാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകിക്കൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ഏകോപന സമിതി ജില്ലാ സെക്രട്രിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി എ എൻ വിനോദ് കുമാർ അദ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ജോർജ് കുറ്റിചാക്കോ ഭാരവാഹികൾ എന്നിവർ സംവന്ധിച്ചു.