കണ്ണൂർ : അറ്റകുറ്റപ്പണിക്കായി കീറിമുറിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതിലും അസഹ്യമായ പൊടിശല്യത്തിലും പ്രതിഷേധിച്ച് നഗരത്തിൽ സമരങ്ങളുടെ വേലിയേറ്റം. വ്യാപാരി വ്യവസായി സമിതിയും വ്യാപാരി വ്യവസായി ഏകോപനസമിതിയും സമരവുമായി രംഗത്തിറങ്ങി. വ്യാപാരി വ്യവസായി സമിതി മുനീശ്വരൻ കോവിലിന് സമീപം റോഡ് ഉപരോധിച്ചപ്പോൾ വ്യാപാരി വ്യവസായി ഏകോപന സമിതി കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഏകോപനസമിതി നേതൃത്വത്തിൽ കടകൾ അടച്ചിടുകയും ചെയ്തു. ബി.ജെ.പി. ഉൾപ്പെടെയുള്ള സംഘടനകളും സമരത്തിന് െഎക്യദാർഢ്യവുമായി രംഗത്തെത്തി. ഏകോപനസമിതിയുടെ കോർപ്പറേഷൻ ഓഫീസ് മാർച്ച് ഓഫീസ് വളപ്പിലേക്ക് പ്രവേശിക്കാൻ ജീവനക്കാർ അനുവദിച്ചില്ല. ‘വയോമിത്രം’ പദ്ധതിയിലേക്ക് മരുന്ന് കൊണ്ടുപോകാനെത്തിയവരും ബഹളത്തിൽ കുടുങ്ങി.