ഭീമനടി – ലോക വനിതാദിനത്തിൽ വനിതകൾക്കായി വേറിട്ട പരിപാടികൾ ഒരുക്കി വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിങ്ങ് ഭീമനടി യൂണിറ്റ്. നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ആരോഗ്യ പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തി. തുടർന്ന് പ്രശസ്ത കരാട്ടെ പരിശീലകൻ ജിൻസ് മാത്യു നേതൃത്വം നൽകിയ സ്വയം പ്രതിരോധ പരിശീലന പരിപാടിയും സംഘടിപ്പിച്ചു. നർക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ സീനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ഷൈല മാത്യു ഉദ്ഘാടനം ചെയ്തു. വനിതാ വിങ്ങ് യൂണിറ്റ് പ്രസിഡണ്ട് ലൗലി വർഗീസ് അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ വി.നളിനാക്ഷൻ , ത്രേസ്യാമ്മ അബ്രഹാം, സോനാ ജോൺ, ഡെയ്സി ജോൺ, സുമ പ്രദീപ് ,ഡാജി ഓടയ്ക്കൽ, യൂണിറ്റ് സെക്രട്ടറി സീമ വിനോദ്, ട്രഷറർ മോളി മൈലയ്ക്കൽ എന്നിവർ പങ്കെടുത്തു