ചങ്ങരംകുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിങ് ചങ്ങരംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംരംഭക സംഗമം സംഘടിപ്പിച്ചു.ചങ്ങരംകുളം പ്രതീക്ഷ കോംപ്ളക്സിൽ നടന്ന പരിപാടി നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസിരിയ സൈഫുദ്ധീൻ ഉദ്ഘാടനം ചെയ്തു.വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു.വനിതകളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.