പാലാ:സംസ്ഥാന സർക്കാർ ബഡ്ജറ്റിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അശാസ്ത്രീയമായ നികുതി നിർദേശങ്ങളിലും ഹെൽത്ത് കാർഡ് മാനദണ്ഡങ്ങളില്ലും
പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ 28ന് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ച്ന് മുന്നോടിയായി നടന്ന കോട്ടയം ജില്ല വാഹന പ്രചരണ ജാഥയ്ക്ക് സ്വീകരണം നൽകി.

ഏകോപന സമിതി സംസ്ഥാന ട്രഷറർ എം കെ തോമസുകുട്ടി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി വി. സി. ജോസഫ്, ജോസ് ജോസഫ് ചെറുവള്ളി, അലക്സ് ജോർജ് മനയാനി, അനൂപ് ജോർജ്, ജയേഷ് പി ജോർജ്, ജിസ്മോൻ കുറ്റിയാങ്കൽ, എബിസൺ ജോസ്, ജോസ് ചന്ദ്രത്തിൽ, സഞ്ജു ചെറുപുഷ്പം, ജോസ്റ്റിൻ വന്ദന, റ്റാജി പോപ്പിൻ, അരുൺ ചെറുപുഷ്പം, മിജോ ഓട്ടോ സ്പാ, റ്റി ഡി രാജു, രാജു ഉഷസ്, അജോമോൻ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.