മൂവാറ്റുപുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് മുളവൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം നടന്നു. മുളവൂരില്‍ അതുരസേവന രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിട്ട വനിത വിംഗ് മുളവൂര്‍ യൂണിറ്റ് പ്രസിഡന്റ് ഡോ.വിജയലക്ഷ്മി ബാബു, ദേശീയ ബധിര കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ മുഹമ്മദ് മുബാറക്ക്, ബോട്ടില്‍ ആര്‍ട്ടില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് സ്വന്തമാക്കിയ പൂജ രമേശ് പുണ്യരമേശ് എന്നിവരെ മുന്‍പഞ്ചായത്ത് വൈസ്പ്രസിഡന്റ് സുലൈഖ മക്കാര്‍ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി മുളവൂര്‍ യൂണിറ്റ് പ്രസിഡന്റ് പി.വി.റോയി ഉദ്ഘാടനം ചെയ്തു. വനിത വിംഗ് മുളവൂര്‍ യൂണിറ്റ് പ്രസിഡന്റ് ഡോ.വിജയലക്ഷ്മി ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ബീവി അലികുഞ്ഞ്, ലാലി റോയി, റംല ബാവ, ബി.എ.ഐഷ, ഷെമി അലി, രജി സുരേഷ് എന്നിവര്‍ പങ്കെടുത്തു.