വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 20 ലക്ഷത്തോളം രൂപയുടെ സമ്മാന പദ്ധതികളാണ് മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഉത്സവ സീസൺ കാലയളവിൽ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത് വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റിലെ ആയിരത്തിലധികം വരുന്ന അംഗങ്ങൾക്ക് നൽകുന്ന സമ്മാനകൂപ്പൺ കളിൽ നിന്ന് ആണ് മെഗാ ബംബർ സമ്മാനം അടക്കമുള്ള സമ്മാനാർഹരെ കണ്ടെത്തുന്നത് മെഗാ ഫെസ്റ്റിവൽ കാലയളവിൽ സമ്മാന പദ്ധതികൾക്ക് പുറമേ കലാകായിക പ്രദർശനങ്ങളും മെഗാ ബംബർ സമ്മാനം നൽകുന്ന സമാപന വേളയിൽ പൊതുജനങ്ങൾക്കായി വമ്പിച്ച സ്റ്റേജ് പ്രോഗ്രാമുകൾ അടക്കമുള്ള കലാഉത്സവങ്ങൾ ഒരുക്കുമെന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് ലാഭവിഹിതം ലഭിക്കുകയാണെങ്കിൽ സംഘടനയിലെ വളാഞ്ചേരിയിലെ അർഹരായ വ്യാപാരികൾക്ക് ഭവനം നിർമ്മിച്ച് നൽകുന്ന പദ്ധതിയും പരിഗണനയിലാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത പ്രസിഡണ്ട് കെ മുഹമ്മദലി, സെക്രട്ടറി ഷാജഹാൻ, ട്രഷറർ വത്സൻ മേനോൻ ചോലാസ് ബാപ്പു, ഖത്തർ അലി ഹാജി ,മായിൻകുട്ടി തുടങ്ങിയവർ അറിയിച്ചു.