കരുനാഗപ്പള്ളി : താലൂക്കിലെ വ്യാപാരികളുടെ അളവ്, തൂക്ക ഉപകരണങ്ങൾ സി–ക്വാർട്ടറിൽ (ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ) പുനഃപരിശോധന നടത്തി മുദ്ര പതിക്കുന്നതിനു കരുനാഗപ്പള്ളി ലീഗൽ മെട്രോളജി ഓഫിസിൽ 13,16, 21 ,28 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ വ്യാപാരികൾക്കു നേരിട്ട് ഉപകരണങ്ങൾ ഹാജരാക്കാം. മുദ്ര ഫീസ് മുൻകൂറായി ഓൺ ലൈൻ വഴി അടച്ച രസീത് സഹിതമാണ് മുദ്ര പതിപ്പിക്കാൻ എത്തേണ്ടത്. താലൂക്കിലെ മുഴുവൻ വ്യാപാരികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അറിയിച്ചു. ഫോൺ: 0476–2631231.
Related Posts
Recent Posts
- പാഴ്സലിന് പാത്രം കൊണ്ടുവരുന്നവര്‍ക്ക് 10% വരെ ഡിസ്കൗണ്ടുമായി ഹോട്ടലുകള്‍
- വ്യാപാര മേഖലയിലെ തൊഴില്‍ സംരക്ഷണ നിയമം തയാറാക്കണം
- വ്യാപാരോത്സവ് 2023 ആദ്യത്തെ വീക്ക്ലി നറുക്കെടുപ്പ് നടന്നു.
- അളവ്, തൂക്ക ഉപകരണങ്ങളുടെ മുദ്ര പതിപ്പിക്കൽ
- പുതിയ ടയര്‍ ബ്രാന്റെത്തി: സിറ്റ്കോ ടയറിന്റെ ഉദ്ഘാടനം മന്ത്രി പി രാജീവ് നിര്‍വഹിച്ചു