പ്രധാനമന്ത്രിയുടെ തൊഴില് ദായക പദ്ധതി

കേന്ദ്രസര്ക്കാരിന്റെ ആര്.ഇ.ജി.പി, പി.എം.ആര്.വൈ.എന്നീ പദ്ധതികള് കൂടിച്ചേര്ന്നാണ് പി.എം.ഇ.ജി.പി. എന്ന പദ്ധതി നിലവില് വന്നത്. കെ.വി.ഐ.സി, കെ.വി.ഐ.ബി. എന്നീ ഏജന്സികള് ഗ്രാമ പ്രദേശങ്ങളില് മാത്രവും, ജില്ലാ വ്യവസായകേന്ദ്രങ്ങള് ഗ്രാമ പ്രദേശങ്ങളിലും പട്ടണ പ്രദേശങ്ങളിലും പദ്ധതി നടപ്പിലാക്കുന്നു. ആകെ പദ്ധതി വിഹിതം 30:30:40 എന്ന അനുപാതത്തിലാണ്. കെ.വി.ഐ.സി/ കെ.വി.ഐ.ബി/ഡി.ഐ.സി.എന്നീ ഏജന്സികള് ഉപയോഗിക്കുന്നത്.

പ്രധാന സവിശേഷതകള്.

 പുതിയ യൂണിറ്റുകള് തുടങ്ങുന്നതിനു മാത്രമാണ് സഹായം നല്കുന്നത്.

 നിരപ്പായ പ്രദേശങ്ങളില് സ്ഥിരമൂലധനത്തിന് 1 ലക്ഷം രൂപയ്ക്ക് ഏറ്റവും കുറഞ്ഞത് ഒന്ന് എന്ന നിരക്കിലും, മലയോര പ്രദേശങ്ങളില് 1.5 ലക്ഷം രൂപയ്ക്ക് ഒന്ന് എന്ന നിരക്കിലും ജോലി ലഭ്യത ഉറപ്പായിരിക്കണം.

 

 സബ്സിഡി നിരക്ക് ആകെ പദ്ധതി വിഹിതത്തിന്റെ 15%-35% വരെയാണ്.

 

 പ്രത്യേക വിഭാഗത്തില്പ്പെട്ടവര്ക്ക് (എസ്.സി/ എസ്.റ്റി)/ഒ.ബി.സി, ന്യൂനപക്ഷം,വനിത, വികലാംഗര്, വിമുക്തഭടന്) 5%-വും ജനറല് വിഭാഗത്തില്പ്പെട്ടവര്ക്ക് 10%-വുമാണ് മാര്ജിനായി കണ്ടെത്തേണ്ടത്.

 

 ഉത്പാദന വിഭാഗത്തില് 25 ലക്ഷവും സേവന വിഭാഗത്തില് 10 ലക്ഷം രൂപയുമാണ് പരമാവധി സമര്പ്പിക്കാവുന്ന പദ്ധതി തുക.

 

 2015-16 സാമ്പത്തിക വര്ഷം 734 യൂണിറ്റുകള്ക്കായി 1081.61 ലക്ഷം രൂപ മാര്ജിന് മണി ഗ്രാന്റും 3902 പേര്ക്ക് ജോലിയും നല്കിയിട്ടുണ്ട്.

 

അസിസ്റ്റന്റ് സ്കീം ഫോര് ഹാന്റിക്രാഫ്റ്റ്സ് ആര്ട്ടിസാന്സ്.

 

ഈ പദ്ധതി എന്റര്പ്രണര് അസിസ്റ്റന്റ് സ്കീം ഇന് ഹാന്റി ക്രാഫ്റ്റ് പദ്ധതിക്കു പകരമായി രൂപം കൊണ്ടാതാണ്. കരകൗശലമേഖലയിലെ വിദഗ്ദര്ക്ക് പുതിയ കരകൗശല വ്യവസായ സംരഭങ്ങള് തുടങ്ങുന്നതിനുവേണ്ട സര്ക്കാര് ധനസഹായങ്ങള് ഇതുവഴി നല്കുന്നു.

 

ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

 

(1) കരകൗശല മേഖലയിലെ വിദഗ്ദര്ക്ക് ചെറുകിട വ്യവസായ സംരഭങ്ങള് തുടങ്ങുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം നല്കുക.

 

(2) അര്ഹരായ കരകൗശല വിദഗ്ദര്ക്ക് കാലതാമസം കൂടാതെ സാമ്പത്തിക സഹായമെത്തിക്കുന്നു.

 

(3) വനിതകള്ക്കും എസ്.സി/എസ്റ്റി, യുവസംരംഭകര്ക്കും സ്ഥിരമൂലധനത്തിന്റെ 50% ചിലവ്/ 3 ലക്ഷം രൂപ വരെയും അല്ലാത്ത സംരഭകര്ക്ക് സ്ഥിര മൂലധനത്തിന്റെ 40% ചിലവ്/ 2 ലക്ഷം രൂപയുമാണ് ധനസഹായം.

 

(4) സ്ഥിര മൂലധനത്തില് പണിശാലയുടെ നിര്മ്മാണ പണിയായുധങ്ങള്, മറ്റ് യന്ത്ര സാമഗ്രികള്, അനുബന്ധ ഉപകരണങ്ങള്, വൈദ്യൂതീകരണം, ഉത്പന്ന മാത്യക തയ്യാറാക്കുന്ന ചിലവ്, സാങ്കേതിക വിദ്യയ്ക്കു ചിലവാകുന്ന തുക മുതലായവ ഉള്പ്പെടുന്നു.

 

(5) സ്ഥിര മൂലധന നിക്ഷേപം അവകാശപ്പെടുന്നതിന് നിശ്ചിത മാത്യകയിലുള്ള അപേക്ഷാഫോറത്തില് ബില്ലുകള്, വൗച്ചറുകള്, ഇന്വോയസുകള്,അസ്സസ്മെന്റുകള് എന്നിവയുടെ പകര്പ്പുകളോടൊപ്പം ഹാജരാക്കേണ്ടതാണ്.

 

(6) അപേക്ഷകള് സുരഭി, കെല്പാം, എച്ച്.ഡി.സി.കെ ലിമിറ്റഡ്, കെഎസ്.ബി.സി, കാഡ്കോ എന്നിവയിലേതെങ്കിലുമൊന്നില് നിന്നുള്ള കരകൗശല വിദഗ്ദന് എന്ന തിരിച്ചറിയല്കാര്ഡ് ഉള്ള ആളായിരിക്കണം.

 

(7) ഈ ധനസഹായത്തിന് അപേക്ഷാ ഫീസുണ്ടായിരിക്കുന്നതല്ല.

 

(8) ബാങ്കുകള് മുഖാന്തിരം മാത്രമേ ഈ തുക നല്കുകയുള്ളൂ. ജില്ലാ വ്യവസായ കേന്ദ്രം ജനറല് മാനേജര് ആണ് ഈ ധനസഹായം അനുവദിക്കുന്ന അധികാരി.

 

ഈ പദ്ധതിയുടെ പ്രധാന സവിശേഷതകള്.

 

(1) ചെറുകിട കരകൗശല സംരഭങ്ങളാരംഭിച്ച എല്ലാവരെയും ഈ പദ്ധതിയുടെ ഗുണഭോക്താക്കളാക്കുന്നു.

 

(2) ഈ പദ്ധതിയുടെ സാമ്പത്തിക സഹായം ലഭിക്കുന്നത് സംരംഭം ആരംഭിച്ചതിനുശേഷം രജിസ്ട്രേഷന് എടുത്തിരിക്കണം.

 

ഇ.ഡി ക്ലബ്

വ്യവസായ വാണിജ്യ വകുപ്പ് നവ സംരഭകരെ സ്യഷ്ടിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയില് പ്രത്യേകിച്ചും സ്ക്കൂള് കോളേജ് തലങ്ങളില് ഒരു കര്മ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പുതുതലമുറയില് വ്യവസായ സംസ്കാരം വളര്ത്തുവാന് ഉദ്ദേശിച്ചു, സംരംഭകത്ത്വത്തിന്റെ വിവിധ തലങ്ങളില് വേണ്ട പരിശീലനവും മാര്ഗ്ഗ നിര്ദ്ദേശങ്ങളും നല്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ വ്യവസായ മേഖലയുടെ വളര്ച്ചയിലെ മുന്നണി പോരാളികളാക്കാന് പര്യാപത്മാക്കുന്നതിനു വേണ്ടിയാണ്.ഈ പദ്ധതിയിലൂടെ ലഭിക്കുന്ന പരിശീലനത്തിലൂടെ യുവസംരഭകര്ക്ക് വ്യവസായ ചക്രവാളത്തിലേക്ക് എളുപ്പത്തില് എത്തിച്ചേരാവുന്നതാണ്