1. മാര്‍ജിന്‍ മണി സ്കീം (കെ.വി.ഐ.സി. ഗ്രാമീണ തൊഴില്‍ദായക പദ്ധതി)

ഖാദിഗ്രാമ വ്യവസായ കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ള ഗ്രാമ വ്യവസായങ്ങള്‍ക്ക് ചില നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിവരുന്ന തൊഴില്‍ദായക വായ്പാപദ്ധതിയാണ് മാര്‍ജിന്‍ മണി സ്കീം. ഗ്രാമീണ വ്യവസായങ്ങളുടെ വികസനത്തിനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് ഈ പദ്ധതി രൂപീകരിച്ചിട്ടുള്ളത്. ദേശസാല്‍കൃത ബാങ്കുകള്‍ മുഖേന വായ്പ ലഭ്യമാക്കുന്ന പദ്ധതികള്‍ക്കു മാത്രമേ മാര്‍ജിന്‍ മണി ലഭിക്കുകയുള്ളൂ. മൊത്തം അടങ്കല്‍തുകയുടെ 25 ശതമാനം സാധാരണ വിഭാഗത്തിനും 30 ശതമാനം ദുര്‍ബല വിഭാഗത്തിനും മാര്‍ജിന്‍ മണിയായി അനുവദിക്കും. മാര്‍ജിന്‍മണി വായ്പാ പദ്ധതികള്‍ക്കായിട്ടുള്ള അപേക്ഷകള്‍ ദേശസാല്‍കൃത ബാങ്കിന്‍റെ ഏതെങ്കിലും ശാഖയില്‍ സമര്‍പ്പിക്കാം.

2. കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ് പദ്ധതി

ഖാദിഗ്രാമ വ്യവസായ മേഖലയില്‍ ഒരു പ്രോജക്ട് തുടങ്ങാന്‍ ആവശ്യമായ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം, വ്യക്തികള്‍ക്ക് പത്തുലക്ഷം രൂപ വരെയും സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയുമുള്ള പ്രോജക്ടുകള്‍ സമര്‍പ്പിക്കാം. പത്തുലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 25 ശതമാനം മാര്‍ജിന്‍മണി അനുവദിക്കാറുണ്ട്. മാര്‍ജിന്‍മണി പദ്ധതിയുടെ തുടക്കത്തില്‍ ഒരു വായ്പയായിട്ടാണ് കിട്ടുന്നതെങ്കിലും പദ്ധതി വിഹിതം കൃത്യമായി അടയ്ക്കുകയും പ്രോജക്ട് വിജയകരമാക്കുകയും ചെയ്താല്‍ അത് ഒരു ഗ്രാന്‍റായി മാത്രമേ കണക്കാക്കുകയുള്ളൂ.

3. പലിശയിളവ് നല്‍കുന്ന പദ്ധതികള്‍(ഇന്‍ററസ്റ്റ് സബ്സിഡി സ്കീം)

ഗ്രാമീണ വ്യവസായങ്ങള്‍ തുടങ്ങുവാനായി ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന വിവിധ വായ്പകളില്‍ ഈ പദ്ധതിപ്രകാരം വായ്പാതുകയുടെ 8.5 ശതമാനം പലിശയിളവ് ലഭിക്കും. ഖാദി-ഗ്രാമീണ വ്യവസായ ബോര്‍ഡിനാണ് ഈ പദ്ധതിയുടെ ചുമതല.